• 0 Items - 0.00
    • No products in the cart.

Novel

Mazhathorum Muppe Part Three മഴതോരും മുൻപേയുടെ ഭാഗം മൂന്ന്

Original price was: ₹1,500.00.Current price is: ₹1,200.00.
‘മഴതോരും മുൻപേ’ രണ്ടാം ഭാഗം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത് അലീനയുടെ ജീവിതത്തിലെ അപ്രതീക്ഷിതവും വൈകാരികവുമായ വഴിത്തിരിവുകളിലൂടെയാണ്. വെറുമൊരു അനാഥപ്പെൺകുട്ടിയിൽ നിന്നും സ്വന്തം പിതാവായ സ്റ്റാൻലി ജോസഫിന്റെ സ്നേഹത്തണലിലേക്കുള്ള അവളുടെ യാത്ര വായനക്കാരിൽ വലിയൊരു ആശ്വാസം നിറയ്ക്കുന്നു. ഒപ്പം, തന്റെ നിസ്വാർത്ഥമായ സ്നേഹവും സാന്ത്വനവും കൊണ്ട് രോഹിത്, ശരണ്യ, ഷെറിൻ തുടങ്ങി ചുറ്റുമുള്ളവരുടെ ജീവിതത്തിലെ വലിയ മുറിവുകൾ അവൾ മായ്ച്ചുകളയുന്നു.
തന്റെ ഉറ്റവരെ കണ്ടെത്തിയിട്ടും അവർക്കുവേണ്ടി പലതും സഹിക്കുന്ന അലീന, മനുശങ്കറിനോടുള്ള തന്റെ പ്രണയം ഉള്ളിലൊതുക്കി നടത്തുന്ന ത്യാഗങ്ങൾ വായനക്കാരുടെ കണ്ണ് നനയിക്കുന്നുണ്ട്. തന്നെ ജീവ നുതുല്യം സ്നേഹിക്കുന്ന മനുശങ്കറിനൊപ്പം ഒരു ജീവിതം അലീനയ്ക്ക് സാധ്യമാകുമോ? താൻ വെറുക്കുന്ന അലീന സ്വന്തം മകളാണെന്ന സത്യം വൈജയന്തി എന്നെങ്കിലും തിരിച്ചറിയുമോ? നഷ്ടപ്പെട്ട കുടുംബബന്ധങ്ങളെല്ലാം വീണ്ടെടുത്ത് സ്നേഹത്തിന്റെ പൂർണ്ണതയിൽ എത്തിച്ചേരാൻ അവൾക്കാകുമോ? ആകാംക്ഷാഭരിതമായ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരവുമായാണ് നോവലിന്റെ മൂന്നാം ഭാഗം നിങ്ങളുടെ കൈകളിലേക്ക് എത്തുന്നത്.

മഴതോരും മുൻപേ/ജോയ്സി

Original price was: ₹1,500.00.Current price is: ₹1,200.00.

മലയാളത്തിലെ ഏറ്റവും  വലിയ രണ്ടാമത്തെ നോവലായ ജോയ്സിയുടെ മഴതോരും മുൻപേയുടെ ഭാഗം ഒന്ന്

🍁അലീനയുടെ കണ്ണീരിൽ മഴ നനയുന്നു…
🍁അലീനയുടെ മൗനം ഹൃദയം തൊടും
🍁വായിച്ചവർതന്നെ വീണ്ടും വീണ്ടും വായിക്കുകയും
ഹൃദയത്തോട് ചേർക്കുകയും ചെയ്ത നോവൽ.
✏️768 പേജുകൾ
✏️ഹാർഡ് ബോർഡ് ബയൻ്റിങ്
✏️മികച്ച അച്ചടി
മുഖവില 1500രൂപ
ഡിസ്ക്കൌണ്ട് വില  1200
പോസ്റ്റേജ് ഫ്രീ
✏️2026 ജനുവരി 1 ന് ആദ്യഭാഗം പ്രസിദ്ധീകരിച്ചു
ജനലക്ഷങ്ങൾ നെഞ്ചേറ്റിയ ഈ ജനപ്രിയനോവൽ എക്കാലവും സൂക്ഷിച്ചുവെയ്ക്കാവുന്ന അച്ചടി മികവിൽ

രഘുകുലം/Raghukulam preebooking

Original price was: ₹1,600.00.Current price is: ₹1,000.00.
📖 രഘുകുലം
രാമായണ മഹാകാവ്യത്തെ ആസ്പദമാക്കി ശ്രീ. പ്രസന്നൻ ചമ്പക്കര രചിച്ച ആറ് ശ്രേഷ്ഠ നോവലുകളുടെ ബൃഹദ് സമാഹാരം!
ഡോൺ ബുക്സ് അഭിമാനപൂർവ്വം അവതരിപ്പിക്കുന്നു.
ഈ മഹാഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന നോവലുകൾ:
📚 കോസലം
📚 രണരഥം
📚 ശൂർപ്പണഖ
📚 കിഷ്‌ക്കിന്ധ
📚 നികുംഭില
📚 സരയു
✨ ഹാർഡ്ബൗണ്ട് എഡിഷൻ
📖 900 പേജുകൾ
💰 മുഖവില: ₹1600
🔥 പ്രീ-ബുക്ക് ഓഫർ: ₹1000 മാത്രം
⏳ 2026 ആഗസ്റ്റിൽ പ്രസിദ്ധീകരണം
🚚 ഇന്ത്യയിലുടനീളം ഫ്രീ ഡെലിവറി
ഇന്ന് പ്രീ-ബുക്ക് ചെയ്യുന്നവർക്ക് ₹600 ലാഭം!
📍 Don Books India, കോട്ടയം
📞 85909 65282 | 85900 52113 | 80759 37583
📖 ഇന്ന് തന്നെ പ്രീ-ബുക്ക് ചെയ്യൂ… നിങ്ങളുടെ കോപ്പി ഉറപ്പാക്കൂ!

Neelachedayan

Original price was: ₹1,180.00.Current price is: ₹885.00.

ഘാതക് കമാൻഡോ ജയരാമൻ.കാശ്മീരിലെ മഞ്ഞുമലകളിൽ പാക് പടയോടും, ലഡാക്കിലെ ഗൽവാനിൽ ചൈനീസ് പട്ടാളത്തോടും പോരാടിയ ധീര സൈനികൻ.ഒരു നാൾ ജയരാമന്റെ സഹോദരൻ ഗോകുൽരാമൻ ഭൂമുഖത്തുനിന്നും ഒരു തെളിവും അവശേഷിപ്പിക്കാതെ അപ്രത്യക്ഷനാകുന്നു.വോളന്ററി റിട്ടയർമെന്റ് വാങ്ങി നീതി തേടി കേരളത്തിലെത്തിയ ജയരാമനെതിരെ അണിനിരന്നത് മയക്കുമരുന്നു മാഫിയാകളും കോടീശ്വര കുബുദ്ധികളും അധികാരരാഷ്ട്രീയ ക്രിമിനലുകളും ഉദ്യോഗസ്ഥ ദുർഭൂതങ്ങളും ഒന്നിച്ചു കൈകോർത്ത വൻ ശത്രു വ്യൂഹം!

Samadooram/ജോയ് സി/സമദൂരം

Original price was: ₹990.00.Current price is: ₹800.00.

Joycee is the most admired novelist in Malayalam. The Samadooram Novel is his most popular novel. 

Right and wrong in the lives of Janaki and Vasudevan
മലയാളികളുടെ പ്രിയങ്കരനായ എഴുത്തുകാരൻ്റെ നോവൽ.

“എന്തിനാ എന്നെ കാണണമെന്നു പറഞ്ഞത്?”

“ജാനകീ….” വാസുദേവൻ ദീനസ്വരത്തിൽ വിളിച്ചു.

“അതെ, ജാനകിയാ ഞാൻ. ഇരുപത്തൊന്നു കൊല്ലം മുമ്പ് നിങ്ങൾ ഉപേക്ഷിച്ചു കളഞ്ഞ ജാനകി.”

ജാനകിയുടെയും വാസുദേവൻ്റെയും ജീവിതത്തിലെ തെറ്റുകളും ശരിയും.

Orange/ഓറഞ്ച്/ജോസി വാഗമറ്റം

Original price was: ₹900.00.Current price is: ₹765.00.

അങ്കിളെന്താ വാതിൽ തുറക്കാത്തെ? അച്ഛനാ വന്നിരിക്കുന്നെ.”

“എന്തു വിശ്വസിച്ച് വാതിലു തുറക്കും മോളേ. ഒന്നാമത് മഹേഷ് ഇവിടില്ല.”

“മഹേഷ് ഇവിടില്ലെങ്കിൽ വാതിൽ തുറക്കാൻ വയ്യേ. മഹേഷ് വരാതെ തുറക്കരുതെന്നും പറഞ്ഞ് അടിച്ചിട്ടിട്ടു പോയ വാതിലാണോ ഇത്?”

വായനക്കാരെ പിടിച്ചിരുത്തുന്ന എഴുത്ത്. മലയാളിയുടെ പ്രിയ നോവലിസ്റ്റ്, ജോസി വാഗമറ്റം.

വായിക്കുന്തോറും ഇഷ്ടം കൂടുന്ന നോവൽ

Writing that engages readers. Malayali's favorite novelist, Josy Vagamattam

Omanathinkalpakshi/ജോയ്സി/ഓമനത്തിങ്കൾപക്ഷി

Original price was: ₹940.00.Current price is: ₹752.00.

 ചരൽപാതയുടെ അരികുചേർന്ന് ഓട്ടോറിക്ഷ നിന്നു. അതിലിരുന്നുകൊണ്ടുതന്നെ ജാൻസി തന്റെ തറവാടിനുനേർക്കു നോക്കി. omanathinkalpakshi josy vagamattom novel
പതിനൊന്നുമാസത്തെ ഇടവേള ആ വീടിനോ പരിസരത്തിനോ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് അവൾക്കു തോന്നി. ഇന്നലെയാണ് താനവിടെ നിന്ന് ഇറങ്ങിപ്പോയതെന്നുപോലും തോന്നിപ്പോയി.
അവൾ ഓട്ടോയിൽനിന്ന് ഇറങ്ങി. പിന്നാലെ മേരിയമ്മയും ഇറങ്ങി.
”ഒരഞ്ചുമിനിറ്റുനേരത്തെ താമസംവരും. തിരിച്ചുനിർത്തിയേക്ക്.”
മേരിയമ്മ ഓട്ടോറിക്ഷക്കാരനോട് പറയുന്നത് അവൾ കേട്ടു.
നെഞ്ചിൽ പെരുമ്പറയാണ് മുഴങ്ങുന്നത്.
ഭയചകിതയായിനിന്ന അവളോട് മേരിയമ്മ ചോദിച്ചു:
”ഇതാണ് നിന്റെ വീട് അല്ലേ?”
”അതെ.”
”എന്തിനാ പേടിക്കുന്നെ? സ്വന്തം വീടല്ലേ…”
ശരിയാണെന്ന് ഒരുനിമിഷം അവൾക്കു തോന്നി. കൊത്തിയെടുത്ത കല്ലുകൾകൊണ്ട് ഉണ്ടാക്കിയ വീതിയുള്ള പടികൾ. ഇരുവശത്തും കൽത്തൂണുകൾ. തൊടിയിൽ വെളുത്ത പൂക്കളേന്തിയ കാപ്പിച്ചെടികൾ. കാപ്പിപ്പൂവിന്റെ മണം.
പടികൾ ഒന്നൊന്നായി കയറുമ്പോൾ കുട്ടിക്കാലം ഓർമ്മ വന്നു. അന്ന് കേറുകയും ഇറങ്ങുകയും ചെയ്യുമ്പോൾ പടിയെണ്ണുന്നത് ഒരു വിനോദമായിരുന്നു. പതിനാറു പടികൾ.
പാതിയെത്തിയപ്പോൾ ജാൻസി നിന്നു.

ജാൻസിയും മേരിയമ്മയും ജോജിയും അങ്ങനെ നമ്മളിഷ്ടപ്പെട്ട് മനസ്സിൽ താലോലിച്ച് പോകുന്ന ഒരു പിടി കഥാപാത്രങ്ങൾ.


ഓമനത്തിങ്കൾപക്ഷി ജോസി വാഗമറ്റം നോവലുകൾ, ഒരു സൂപ്പർഹിറ്റ് നോവൽ –
Jhansi, Meriamma and Joji are a handful of characters that we like and care about. It is a captivating and heartfelt story of   Jancy and mary amma. 

Kadalasu Thony/കടലാസു തോണി/ജോയ് സി

Original price was: ₹440.00.Current price is: ₹396.00.

മലയാളികളുടെ പ്രിയങ്കരനായ എഴുത്തുകാരൻ്റെ നോവൽ.

Kadalasu Thoni is a story of tsunami survival.

A novelist who has touched the heart of the human mind

മനുഷ്യമനസ്സിൻ്റെ ഹൃദയം തൊട്ടറിഞ്ഞ നോവലിസ്റ്റിൻ്റെ കടലാസു തോണി.

കടലാസ് തോണി സുനാമി അതിജീവനത്തിൻ്റെ കഥയാണ്.
ആ നിമിഷങ്ങളിൽ മാമച്ചൻ മുതലാളിയെപ്പോലെ ദൈന്യനും 
നിസ്സഹായനുമായ ഒരു മനുഷ്യൻ താന്നിക്കരയിൽ 
വേറെയുണ്ടായിരുന്നില്ല.
മാമച്ചൻ മുതലാളിയുടെ മകളുണ്ടായിരുന്നോ 
എന്ന് പലർക്കും നിശ്ചയമില്ല.
ആരോ പറഞ്ഞു.
"കുറച്ചു പേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്, 
അക്കൂട്ടത്തിലെങ്ങാനും കാണും."
1 2 3