• 0 Items - 0.00
    • No products in the cart.

Shop

KILL MY WIFE A – Thriller Novel

Original price was: ₹270.00.Current price is: ₹250.00.
ബില്യണറായ ഷെർമാൻ, തനിക്ക് ഒരു അനന്തരാവകാശി ഇല്ലാത്തതിൽ അതീവ ദുഖിതനാണ്. അയാളുടെ ഭാര്യ ഷാനോൺ അതിസുന്ദരിയും ധാരാളം ആരാധകരുള്ള ഒരു ഗായികയുമാണ്.
ഷെർമാന് സംഗീതത്തിലൊന്നും വലിയ കമ്പമില്ല. എങ്ങനെ തൻ്റെ സമ്പത്ത് വർദ്ധിപ്പിക്കുക എന്ന ചിന്തയിൽ എവിടെ സംഗീതം ആസ്വദിക്കാൻ സമയം.
തൻ്റെ ജീവിതത്തിലെ ഏറ്റവും വെറുക്കപ്പെട്ടവളായി ഷെർമാൻ, ഷാനോണിനെ കരുതുകയും, അവളെ ജീവിതത്തിൽനിന്നും ഒഴിവാക്കുവാൻ പല വഴികളും ആലോചിക്കുകയും ചെയ്തു.
കത്തോലിക്കാ മതവിശ്വാസിയായ ഷാനോൺ വിവാഹബന്ധത്തിൽ നിന്നും പിന്മാറാൻ തൻ്റെ വിശ്വാസം അനുവദിക്കാത്തതിനാൽ സമ്മതിക്കുന്നില്ല.
ഇത് അയാളെ കൂടൂതൽ ക്ഷുഭിതനാക്കയിരിക്കുകയാണ്.
മാത്രവുമല്ല അയാളിപ്പോൾ മിസ്സ് ലാറൻസ് എന്ന വസ്ത്രഡിസൈനറെ പ്രണയിച്ചുതുടങ്ങിയിരിക്കുന്നു.
മിസ്സ് ലാറൻസിനെ വിവാഹം ചെയ്താൽ തനിക്കൊരു മകനെ സമ്മാനിക്കുവാൻ അവൾക്കാവും എന്ന് ഷെർമാൻ ഉറച്ചു വിശ്വസിച്ചു.
മൂന്നുതവണ ഗർഭം അലസിപ്പോയ ഷാനോണിന് ഇനി ഒരു കുഞ്ഞിൻ്റെ അമ്മയാവാൻ സാധിക്കില്ലെന്ന് അയാളുറച്ചു.
ഷോനോണെ തൻ്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കുവാൻ ഷെർമാൻ കണ്ടെത്തിയ വഴി, ഒരു വാടകക്കൊലയാളിയെ ഉപയോഗിച്ച് അവളെ ഇല്ലാതാക്കുക എന്നതായിരുന്നു.
അതിനായി അയാൾ ഒരുവനെ കണ്ടെത്തി.
ലക്കി ലൂക്കാൻ..
ഓരോ പേജിലും ആകാംക്ഷയുടെ പിരിമുറക്കത്തോടെ ജെയിംസ് ഹാഡ്ലി ചേസ്സിൻ്റെ ഗംഭീരൻ നോവലായ കിൽമൈ വൈഫ് വായിച്ചു തുടങ്ങാം.
KILL MY WIFE A – Thriller Novel James Hadley chase  Thriller Novel Malayalam Translation Books Buy online
Sherman, a billionaire, is deeply saddened that he does not have an heir. His wife Shannon is gorgeous and a singer with a huge fan following.  
Sherman has no taste for music. Thinking of how to increase his wealth, where time to enjoy music.
 Sherman considered Shannon to be the most hated person in his life and thought of many ways to get her out of his life.

Oru Visshudhaude Jananm

Original price was: ₹160.00.Current price is: ₹130.00.

ഒറ്റപ്പെടലിന്റെയും തിരസ്‌ക്കാരത്തിന്റെയും മുള്ളുകൾ മനസ്സിനെ നോവിക്കുമ്പോഴും ചെറുപ്പത്തിലെന്നോ മനസ്സിൽ രൂഢമൂലമായ ചില വിശ്വാസങ്ങളുടെ പിൻബലത്താൽ നഷ്ടപ്പെട്ടു പോയേക്കാമായിരുന്ന ജീവിതം തിരികെ പിടിച്ച് സ്വന്തം കുടുംബത്തിനൊപ്പം നടന്നു നീങ്ങിയ അൽഫോൻസയുടെയും അവളുടെ സംഭവബഹുലമായ ജീവിത വഴിയിൽ കൈത്താങ്ങായി കൂടെ നിന്ന ചില നന്മ മരങ്ങളുടെയും കഥ യാഥാർത്ഥ്യവും കല്പനകളും ഇഴചേർത്ത് അവതരിപ്പിക്കുന്ന അതി മനോഹര നോവൽ
Oru Visshudhaude Jananm Thulasibai Mukuladalam Malayalam Novel

Merlin Mandrew Maranam / മെർലിൻ മൺറോയുടെ മരണം

Original price was: ₹145.00.Current price is: ₹130.00.
Marilyn Monroe's was a saintly life carved with green charms.

It was blooming with love, surrounded by the forest lakes of 
Rati and flowing into the unknown mystery of death. 
This is the first book in Malayalam that 
explores the secrets of love, lust and death.

പച്ചകാമനകൾ കൊണ്ട് കൊത്തിയെടുത്ത വിശുദ്ധ ജീവിതമായിരുന്നു മെർലിൻ മൺറോയുടേത്.

അത് പ്രണയത്താൽ പൂത്തുലഞ്ഞതും രതിയുടെ വനസരോവരങ്ങളാൽ ചുറ്റപ്പെട്ടതും മരണത്തിൻ്റെ അജ്ഞാതരഹസ്യത്തിലേക്ക് ഒഴുകിപ്പരന്നതുമായിരുന്നു.

പ്രണയത്തിൻ്റെയും രതിയുടേയും മരണത്തിൻ്റെയും രഹസ്യങ്ങൾ

തേടുന്ന പുസ്തകം ആദ്യമായി മലയാളത്തിൽ.
James Hadley chase  Biography Malayalam Translation Book

 

operation blue star/ഓപ്പറേഷൻ ബ്ലൂസ്റ്റാർ/അൻവർ അബ്ദുള്ള

Original price was: ₹200.00.Current price is: ₹160.00.

ഈ കഥ നടക്കുന്നത് 25 പൈസ നാണയങ്ങൾ പിൻവലിക്കപ്പെടുന്നതിന് ഒരു മാസം മുൻപാണ്.  വായനക്കാർ മുൻകാല പ്രാബല്യത്തോടെ വേണം വായിക്കാൻ. വായനയിൽ മുൻകാലപ്രാബല്യം വളരെ പ്രധാനപ്പെട്ട ഒന്നാണ്.

അൻവർ അബ്ദുള്ളയുടെ ഓപ്പറേഷൻ ബ്ലൂസ്റ്റാറെന്ന നോവലിൽ ജയനെന്ന ചെറുപ്പക്കാരൻ കാണുന്ന ബ്ലൂസ്റ്റാർ ഓപ്പറേഷൻ എന്ന സിനിമ.

This story takes place a month before the withdrawal of 25 paise coins. 
Readers should read retroactively. Past performance is very important in reading. 
Anwar Abdullah's novel 'Operation Bluestar' is based on the film 'Operation Bluestar' 
which features a young man named Jayan.

Omanathinkalpakshi/ജോയ്സി/ഓമനത്തിങ്കൾപക്ഷി

Original price was: ₹940.00.Current price is: ₹752.00.

 ചരൽപാതയുടെ അരികുചേർന്ന് ഓട്ടോറിക്ഷ നിന്നു. അതിലിരുന്നുകൊണ്ടുതന്നെ ജാൻസി തന്റെ തറവാടിനുനേർക്കു നോക്കി. omanathinkalpakshi josy vagamattom novel
പതിനൊന്നുമാസത്തെ ഇടവേള ആ വീടിനോ പരിസരത്തിനോ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് അവൾക്കു തോന്നി. ഇന്നലെയാണ് താനവിടെ നിന്ന് ഇറങ്ങിപ്പോയതെന്നുപോലും തോന്നിപ്പോയി.
അവൾ ഓട്ടോയിൽനിന്ന് ഇറങ്ങി. പിന്നാലെ മേരിയമ്മയും ഇറങ്ങി.
”ഒരഞ്ചുമിനിറ്റുനേരത്തെ താമസംവരും. തിരിച്ചുനിർത്തിയേക്ക്.”
മേരിയമ്മ ഓട്ടോറിക്ഷക്കാരനോട് പറയുന്നത് അവൾ കേട്ടു.
നെഞ്ചിൽ പെരുമ്പറയാണ് മുഴങ്ങുന്നത്.
ഭയചകിതയായിനിന്ന അവളോട് മേരിയമ്മ ചോദിച്ചു:
”ഇതാണ് നിന്റെ വീട് അല്ലേ?”
”അതെ.”
”എന്തിനാ പേടിക്കുന്നെ? സ്വന്തം വീടല്ലേ…”
ശരിയാണെന്ന് ഒരുനിമിഷം അവൾക്കു തോന്നി. കൊത്തിയെടുത്ത കല്ലുകൾകൊണ്ട് ഉണ്ടാക്കിയ വീതിയുള്ള പടികൾ. ഇരുവശത്തും കൽത്തൂണുകൾ. തൊടിയിൽ വെളുത്ത പൂക്കളേന്തിയ കാപ്പിച്ചെടികൾ. കാപ്പിപ്പൂവിന്റെ മണം.
പടികൾ ഒന്നൊന്നായി കയറുമ്പോൾ കുട്ടിക്കാലം ഓർമ്മ വന്നു. അന്ന് കേറുകയും ഇറങ്ങുകയും ചെയ്യുമ്പോൾ പടിയെണ്ണുന്നത് ഒരു വിനോദമായിരുന്നു. പതിനാറു പടികൾ.
പാതിയെത്തിയപ്പോൾ ജാൻസി നിന്നു.

ജാൻസിയും മേരിയമ്മയും ജോജിയും അങ്ങനെ നമ്മളിഷ്ടപ്പെട്ട് മനസ്സിൽ താലോലിച്ച് പോകുന്ന ഒരു പിടി കഥാപാത്രങ്ങൾ.


ഓമനത്തിങ്കൾപക്ഷി ജോസി വാഗമറ്റം നോവലുകൾ, ഒരു സൂപ്പർഹിറ്റ് നോവൽ –
Jhansi, Meriamma and Joji are a handful of characters that we like and care about. It is a captivating and heartfelt story of   Jancy and mary amma. 

Samadooram/ജോയ് സി/സമദൂരം

Original price was: ₹990.00.Current price is: ₹800.00.

Joycee is the most admired novelist in Malayalam. The Samadooram Novel is his most popular novel. 

Right and wrong in the lives of Janaki and Vasudevan
മലയാളികളുടെ പ്രിയങ്കരനായ എഴുത്തുകാരൻ്റെ നോവൽ.

“എന്തിനാ എന്നെ കാണണമെന്നു പറഞ്ഞത്?”

“ജാനകീ….” വാസുദേവൻ ദീനസ്വരത്തിൽ വിളിച്ചു.

“അതെ, ജാനകിയാ ഞാൻ. ഇരുപത്തൊന്നു കൊല്ലം മുമ്പ് നിങ്ങൾ ഉപേക്ഷിച്ചു കളഞ്ഞ ജാനകി.”

ജാനകിയുടെയും വാസുദേവൻ്റെയും ജീവിതത്തിലെ തെറ്റുകളും ശരിയും.

books Online/പ്രൊഫ.എസ്.ശിവദാസ്

Original price was: ₹2,600.00.Current price is: ₹1,600.00.
prof s sivadas books
മലയാളബാലസാഹിത്യ രംഗത്ത് പ്രൊഫ. എസ് ശിവദാസിനോളം അംഗീകാരം നേടിയ, കുട്ടികളുടെ മനസ്സറിഞ്ഞ മറ്റൊരാളില്ല .അറുപതോളം വർഷങ്ങളായി വിദ്യാഭ്യാസരംഗത്തും ശാസ്ത്രപ്രചാരണരംഗത്തും ബാല(ശാസ്ത്ര) സാഹിത്യരംഗത്തും പ്രവർത്തിച്ച് മൗലീകമായ സംഭാവനകൾ നൽകിയ പരിചയസമ്പന്നൻ. ഇരുനൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവ്. ബാലസാഹിത്യ രംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്‌കാരമായ ‘ടാറ്റ ട്രസ്റ്റ് പരാഗ് ബിഗ് ലിറ്റിൽ ബുക്ക്’ അവാർഡ് ജേതാവ്.
അദ്ദേഹം രചിച്ച 25 പുസ്തകങ്ങൾ 5 വാല്യങ്ങളായി ഡോൺ ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നു.
Books published 25 books in 5 volumes  
total 1500 pages as treasure knowledge for children. 
These books cost face value 2600 rupees, but we offer @ Rs.1600.

1500 പേജുകൾ
തേനൂറും പുസ്തകങ്ങൾ
മുഖവില 2600രൂപ
ഇപ്പോൾ 1600 ന് ലഭിക്കും
8590965282
8075937583
ഈ നമ്പരുകളിൽ വാട്‌സാപ്പ് ചെയ്യാം, ഞങ്ങൾ ബന്ധപ്പെടുന്നതാണ്.
നമ്മുടെ കുട്ടികൾക്ക് വാങ്ങിനൽകാവുന്ന ഏറ്റവും അമൂല്യമായ സമ്മാന പുസ്തകമാണിത്.

 

Oonu meshayil ninnum adukalayilekkulla dooram/ഊണുമേശയിൽ നിന്നും അടുക്കളയിലേക്കുള്ള ദൂരം/ജോസ് തങ്കച്ചൻ

Original price was: ₹180.00.Current price is: ₹135.00.

ഡോ. ജോസ് തങ്കച്ചന്റെ ‘ഊണുമേശയിൽ നിന്ന് അടുക്കളയിലേക്കുള്ള ദൂരം’ എന്ന പുസ്തകം കുഞ്ഞുകഥകളുടെ സമാഹാരമാണ്. ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാവുന്ന വിധം പാരായണക്ഷമതയുള്ള കഥകളാണ്. വായിച്ചു തീർന്നാലും തീരാത്തവിധം പിന്നാലെ വരുന്ന, പിന്നേയും പിന്നേയും നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്ന കഥകൾ

Dr. Jose Tankachan’s book Oonu meshayil ninnum adukalayilekkulla dooram is a
collection of short stories.
The stories are so readable that you can read
them in one sitting. Stories that make us sit and think again and again

Orange/ഓറഞ്ച്/ജോസി വാഗമറ്റം

Original price was: ₹900.00.Current price is: ₹765.00.

അങ്കിളെന്താ വാതിൽ തുറക്കാത്തെ? അച്ഛനാ വന്നിരിക്കുന്നെ.”

“എന്തു വിശ്വസിച്ച് വാതിലു തുറക്കും മോളേ. ഒന്നാമത് മഹേഷ് ഇവിടില്ല.”

“മഹേഷ് ഇവിടില്ലെങ്കിൽ വാതിൽ തുറക്കാൻ വയ്യേ. മഹേഷ് വരാതെ തുറക്കരുതെന്നും പറഞ്ഞ് അടിച്ചിട്ടിട്ടു പോയ വാതിലാണോ ഇത്?”

വായനക്കാരെ പിടിച്ചിരുത്തുന്ന എഴുത്ത്. മലയാളിയുടെ പ്രിയ നോവലിസ്റ്റ്, ജോസി വാഗമറ്റം.

വായിക്കുന്തോറും ഇഷ്ടം കൂടുന്ന നോവൽ

Writing that engages readers. Malayali's favorite novelist, Josy Vagamattam

Samajikan Sakshi/ സാമാജികൻ സാക്ഷി/ഡോ.എൻ.ജയരാജ്

Original price was: ₹350.00.Current price is: ₹262.00.
Compilation of articles written by Dr.N Jayaraj MLA/ book foreword by Dr MK Muneer MLA.
In this book he talks about the biggest award he received. It was a lemonade. 
That too from the hands of a littile boy. In the rush, a little boy came running and 
handed me a candy and said, "Now we can watch TV at home."
Sir.''
The candy was an award for using the funds to electrify a village in his constituency
 

ഡോ. എൻ ജയരാജ് എംഎൽഎ എഴുതിയ ലേഖനങ്ങളുടെ സമാഹാരം/ പുസ്തകത്തിൻ്റെ അവതാരിക എഴുതിയത്  ഡോ എം കെ മുനീർ എംഎൽഎ.

   തനിക്ക് ലഭിച്ച ഏറ്റവും വലിയ അവാർഡിനെക്കുറിച്ച് ഈ ഗ്രന്ഥത്തിൽ അദ്ദേഹം പറയുന്നുണ്ട്. അതൊരു നാരങ്ങാമിഠായി ആയിരുന്നു. അതും ഒരു പിഞ്ചുബാലന്റെ കൈയിൽ നിന്ന്. തിരക്കിനിടയിൽ ഒരു കൊച്ചുകുട്ടി ഓടി വന്ന് എനിക്കൊരു മിഠായി നീട്ടിക്കൊണ്ടു പറഞ്ഞു, ”ഇപ്പോൾ ടി.വി. വീട്ടിലിരുന്ന് കാണാം സാറേ.”

സംസ്ഥാനത്ത് സമ്പൂർണ വൈദ്യുതീകരണം എന്ന ആശയം വരുന്നതിന് മുൻപുതന്നെ എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് തന്റെ മണ്ഡലത്തിലെ ഒരു ഗ്രാമത്തിൽ വൈദ്യുതി എത്തിച്ചതിന് ലഭിച്ച അവാർഡായിരുന്നു ആ മിഠായി എന്ന് തുറന്നു
പറയുന്നതിലൂടെ ജനപ്രതിനിധികൾ ജനങ്ങളുമായി എത്രത്തോളം അടുത്തുനിൽക്കണം എന്നൊരു സന്ദേശം കൂടി മുന്നോട്ടുവെയ്ക്കുകയാണിവിടെ.

V.R sudheeshinte Niroopanagal/വി.ആർ.സുധീഷ്/വി.ആർ.സുധീഷിൻ്റെ നിരൂപണങ്ങൾ

Original price was: ₹450.00.Current price is: ₹337.00.

വി.ആർ.സുധീഷ് എന്തെഴുതുമ്പോഴും പുതിയ ഭാഷ സൃഷ്ടിക്കുന്നു എന്നു പറഞ്ഞത് എം.ടിയാണ്.

മലയാള നിരൂപണത്തിൻ്റെ എക്കാലത്തെയും സർഗ്ഗാത്മദീപ്തി.

It is MT who said that VR Sudheesh creates a new language whenever he writes.

The creative soul of Malayalam criticism.

Malayalam Graphic Novel/ഗൾഫും പടി പി.ഒ/galfum padi P.O/സഗീർ

Original price was: ₹300.00.Current price is: ₹250.00.

പ്രവാസ ജീവിതത്തിൻ്റെ കാണാപ്പുറങ്ങളിൽ നിന്ന് കാർട്ടൂണിൻ്റെ കാക്കക്കണ്ണ്  ചികഞ്ഞെടുക്കുന്ന അനുഭവഖണ്ഡങ്ങളുടെ ഹൃദ്യമായ ദൃശ്യാവിഷ്കാരമാണ് സഗീറിൻ്റെ ഗൾഫും പടി പി.ഒ.

നർമ്മത്തിന് മാത്രമല്ല, നൊമ്പരങ്ങൾക്കും  കാർട്ടൂണിൽ ഇടമുണ്ടെന്ന്  അടയാളപ്പെടുത്തുന്ന ഗൾഫനുഭവത്തിൻ്റെ ഏറ്റവും സംവേദിയായ സാക്ഷ്യം.

മലയാളത്തിൽ ഇങ്ങനെയൊന്ന് ഇതാദ്യം.

Sagheer's Gulfum Padi P.O. is a poignant depiction of the cartoon's 
crow-eyed experiences of life in exile.
The most sensitive testimony of the Gulf experience which marks that 
there is room in cartoons not only for humor but also for sorrows.

This is the first time in Malayalam.

Books in Malayalam | Veendu Vicharam/വീണ്ടുവിചാരം/സി.രാധാകൃഷ്ണൻ

Original price was: ₹190.00.Current price is: ₹143.00.

ചലനാത്മകമായ കാലത്തിന്റെ അനുഭവ സാക്ഷ്യങ്ങളെയും സമൂഹത്തിനു പലപ്പോഴായി നഷ്ടപ്പെടുന്ന വീണ്ടുവിചാരങ്ങളെയും നേരിന്റെ നേർവഴിയിലൂടെ കാട്ടിത്തരുന്ന മുപ്പത്തിയാറ് ലേഖനങ്ങൾ.

Thirty-six articles that provide direct evidence of dynamic times and the often-missing reflections of society.

Veendu Vicharam is one of his popular books, a collection of essays on diverse topics.

വെടിയേറ്റ വൻമരം/രവിചന്ദ്രൻ സി/Vediyetta Vanmaram

Original price was: ₹150.00.Current price is: ₹113.00.

രവിചന്ദ്രൻ സി 2019-20 കാലഘട്ടത്തിൽ നടത്തിയ രണ്ട് പ്രഭാഷണങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ഗാന്ധിവധം, മുഹമ്മദാലി ജിന്ന, നെഹ്രു, ഇന്ത്യൻ സ്വാതന്ത്ര്യസമരം, ഇന്ത്യാവിഭജനം, വർഗ്ഗീയകലാപങ്ങൾ എന്നീ വിഷയങ്ങളാണ് ഈ പ്രഭാഷണങ്ങളിൽ പരാമർശിക്കപ്പെടുന്നത്.

This book contains two lectures delivered by Ravichandran C during 2019-20. 
Gandhi's assassination, Muhammad Ali Jinnah, Nehru, Indian freedom struggle, 
partition of India and communal riots are mentioned in these lectures.

Kadalasu Thony/കടലാസു തോണി/ജോയ് സി

Original price was: ₹440.00.Current price is: ₹396.00.

മലയാളികളുടെ പ്രിയങ്കരനായ എഴുത്തുകാരൻ്റെ നോവൽ.

Kadalasu Thoni is a story of tsunami survival.

A novelist who has touched the heart of the human mind

മനുഷ്യമനസ്സിൻ്റെ ഹൃദയം തൊട്ടറിഞ്ഞ നോവലിസ്റ്റിൻ്റെ കടലാസു തോണി.

കടലാസ് തോണി സുനാമി അതിജീവനത്തിൻ്റെ കഥയാണ്.
ആ നിമിഷങ്ങളിൽ മാമച്ചൻ മുതലാളിയെപ്പോലെ ദൈന്യനും 
നിസ്സഹായനുമായ ഒരു മനുഷ്യൻ താന്നിക്കരയിൽ 
വേറെയുണ്ടായിരുന്നില്ല.
മാമച്ചൻ മുതലാളിയുടെ മകളുണ്ടായിരുന്നോ 
എന്ന് പലർക്കും നിശ്ചയമില്ല.
ആരോ പറഞ്ഞു.
"കുറച്ചു പേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്, 
അക്കൂട്ടത്തിലെങ്ങാനും കാണും."
1 8 9 10 11