കത്തിമുനയിലെ ആകാശക്കീറ് എന്ന ഈ കഥാസമാഹാരത്തിലെ കഥകള്‍ എന്നെ ആകര്‍ഷിച്ചു. മറ്റൊരു ഹൃദയത്തില്‍ ജീവിതത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകള്‍ ഉണ്ടാകുമ്പോള്‍, ആ കഥകള്‍ മനുഷ്യന്റെ ഹൃദയത്തെ തൊട്ടുഴിയുന്നതാണെന്ന് അറിയുമ്പോള്‍ കഥാകൃത്തിന്റെ നേര്‍ക്ക് നമ്മുടെ ഹൃദയം മെല്ലെ ചായുന്നു. മനുഷ്യനെയും പ്രപഞ്ചത്തെയും കാലത്തെയും നാം തൊട്ടറിയുന്നത് അവിടെവച്ചാണ്. മാനുഷികമായ അവസ്ഥാഭേദങ്ങളെ ഈ കഥകളില്‍ നാം കണ്ടുമുട്ടുന്നു. കൊടിയ സങ്കടങ്ങളെക്കുറിച്ചാണെങ്കിലും ആഖ്യാനകലയുടെ സവിശേഷതകൊണ്ട് അവ അവിസ്മരണീയമായി തീരുന്നു. നാട്ടുവെളിച്ചംപോലെ എന്തോ ഒന്ന് ഈ കഥകളില്‍ നിന്നു പ്രസരിക്കുന്നു. പെരുമ്പടവം
കാഥികന് വി സാംബശിവന്റെ അരങ്ങും ജീവിതവും
Original price was: ₹190.00.₹170.00Current price is: ₹170.00.കേരളീയസമൂഹത്തില്‍ കഥാപ്രസംഗം എന്ന കലയെ ജനകീയവല്‍ക്കരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് സാംബശിവന്. മലയാളികളെ സംബന്ധിച്ചിടത്തോളം സാംബശിവന് എന്ന പേരിന് പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെ ആവശ്യംതന്നെയില്ല. ഒരു കാലഘട്ടത്തില്‍ ആള്‍ക്കൂട്ടത്തിന്റെ ആഘോഷം സാംബശിവനായിരുന്നു. കാഥികന്: വി സാംബശിവന്റെ അരങ്ങും ജീവിതവും എന്ന ഈ ഗ്രന്ഥം പ്രസക്തമാവുന്നത് സാംബശിവന്റെ മകന് ഡോ. വസന്തകുമാര്‍ സാംബശിവന് അദ്ദേഹത്തെക്കുറിച്ച് എഴുതുന്നു എന്നതിനാലാണ്. പുറമേ നിന്നല്ല അകമേ നിന്നറിഞ്ഞ വസ്തുതകളാണ് ഈ പുസ്തകത്തില്‍ ആധികാരികമായി എഴുതി അവതരിപ്പിക്കപ്പെടുന്നത്.
Reviews
There are no reviews yet.