കേരളത്തിലെ പശ്ചാത്തല സൗകര്യവികസനത്തിൽ കഴിഞ്ഞ ഒരു ദശകത്തിനിടയിൽ നടന്ന ക്വാണ്ടം ജമ്പ് വിസ്മയിപ്പിക്കുന്ന ഒന്നാണ്. അന്താരാഷ്ട്ര നിലവാരമുള്ള റോഡുകൾ, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സർക്കാർ ആശുപത്രികൾ, അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കുന്ന സർക്കാർ സ്കൂളുകൾ. ഇതുവരെ നമുക്ക് സ്വപ്പ്നം കാണാൻ കഴിയാത്ത ഈ കുതിപ്പ് യാഥാർഥ്യമാക്കിയതിനു പിന്നിലുള്ള മാജിക് ഫോർമുലയായി കിഫ്ബി മാറി. ഈ വികസന ചരിത്രമാണ് ഗംഗാധരൻ മാഷ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.
കാഥികന് വി സാംബശിവന്റെ അരങ്ങും ജീവിതവും
Original price was: ₹190.00.₹170.00Current price is: ₹170.00.കേരളീയസമൂഹത്തില്‍ കഥാപ്രസംഗം എന്ന കലയെ ജനകീയവല്‍ക്കരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് സാംബശിവന്. മലയാളികളെ സംബന്ധിച്ചിടത്തോളം സാംബശിവന് എന്ന പേരിന് പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെ ആവശ്യംതന്നെയില്ല. ഒരു കാലഘട്ടത്തില്‍ ആള്‍ക്കൂട്ടത്തിന്റെ ആഘോഷം സാംബശിവനായിരുന്നു. കാഥികന്: വി സാംബശിവന്റെ അരങ്ങും ജീവിതവും എന്ന ഈ ഗ്രന്ഥം പ്രസക്തമാവുന്നത് സാംബശിവന്റെ മകന് ഡോ. വസന്തകുമാര്‍ സാംബശിവന് അദ്ദേഹത്തെക്കുറിച്ച് എഴുതുന്നു എന്നതിനാലാണ്. പുറമേ നിന്നല്ല അകമേ നിന്നറിഞ്ഞ വസ്തുതകളാണ് ഈ പുസ്തകത്തില്‍ ആധികാരികമായി എഴുതി അവതരിപ്പിക്കപ്പെടുന്നത്.
Reviews
There are no reviews yet.