മുറിവേറ്റവരോട് ഒരു ക്ഷമയെങ്കിലും പറഞ്ഞ് പാപവിമുക്തനാകാന്‍ ശ്രമിക്കുന്ന കുഞ്ഞുമോന്റെ ജീവിതം ചെന്നുപെട്ട അഴിയാക്കുരുക്കുകളാണ് ഈ നോവലിന്റെ ഇതിവൃത്തം. ഭൂതകാലത്തിലേക്ക് ഊളിയിടാനും പാപം പുണ്യം നിത്യജീവന് തുടങ്ങിയ ആശയങ്ങള്‍ യഥാര്‍ത്ഥത്തില്‍ എപ്രകാരമാണ് നിലനില്‍ക്കുന്നത് എന്ന തിരിച്ചറിവു നല്കുന്ന രചന. അതീവസാന്ദ്രവും ഋജുവുമായ കഥാതന്തുവിനെ മാസ്മരികപ്രതിഭയാല് അതുല്യമാക്കി മാറ്റുന്ന അസാമാന്യരചന.
Nagaragali/ നഗരഗലി
Original price was: ₹240.00.₹180.00Current price is: ₹180.00.ദാരിദ്ര്യത്തിനും സംഘർഷങ്ങൾക്കും മീതെ പെയ്തിറങ്ങിയ ഉത്തരവാദിത്വത്തിൽ ജീവിതംതേടി രാജ്യതലസ്ഥാനത്തേക്ക് പുറപ്പെട്ട മൂന്ന് പെൺകുട്ടികൾ. സ്വപ്നങ്ങളും പേറി അവർ ചെന്നെത്തുന്നത് യാഥാർത്ഥ്യങ്ങളുടെ അടക്കിപ്പിടിച്ച നിലവിളികളിലേക്കും. ജീവിതത്തിന്റെ നേർകാഴ്ചകൾ ഒരു മറയുമില്ലാതെ തുന്നിച്ചേർത്ത ആഖ്യായിക. കേട്ടുപരിചയിച്ച നോവൽ വാർപ്പുകളിൽനിന്നും തികച്ചും വിഭിന്നമായി സമകാലിക ഇന്ത്യൻരാഷ്ട്രീയത്തിന്റെ നേർചിത്രം. മനുഷ്യ സങ്കടങ്ങളെ തീവ്രമായി കോറിയിട്ട് ചോരപ്പുളയലുകൾകൊണ്ട് ഭീതിപ്പെടുത്തുന്ന നോവൽ.
Reviews
There are no reviews yet.